കൊയിലാണ്ടി : പന്തലായനി ബി.ആർ.സി. വില്ലേജ് വിദ്യാഭ്യാസ പഠനരേഖ (വി.ഇ.ആർ) തയ്യാറാക്കി. അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, മൂടാടി പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലും വിദ്യാഭ്യാസ അവസ്ഥയെ സമഗ്രമായി വിശകലനം ചെയ്താണ് പഠനരേഖ തയ്യാറാക്കിയത്. കെ.ദാസൻ എം.എൽ.എ. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ടിന് നൽകി വി.ഇ.ആർ. പ്രകാശനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിറ്റീർ രവീന്ദ്രൻ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, വിവിധ പഞ്ചായത്തുകളിലെ സ്ഥിരം സമിതി ചെയർമാൻമാരായ ഉണ്ണി തിയ്യക്കണ്ടി, വി.കെ.അജിത, കെ.ഗീതാനന്ദൻ, കെ.ബീന, എ.ഇ.ഒ. പി.പി.സുധ, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി സി.മനോജ് കുമാർ, ബി.പി.ഒ. എം.ജി.ബൽരാജ്, പി.ശ്രീശൻ എന്നിവർ സംസാരിച്ചു.