കൊയിലാണ്ടി: പ്രളയത്തിൽ കൃഷി നശിച്ച ജൈവകർഷകർക്ക് നഷ്ടപരിഹാരത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ജില്ലാ ജൈവ കർഷക സംഗമം ആവശ്യപ്പെട്ടു. കർഷകർക്ക് കൃഷി വീണ്ടെടുക്കാനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും യോഗത്തിൽ ആവശ്മുയർന്നു. ജൈവ കർഷക സമിതി സംസ്ഥാന സംഗമവും അർദ്ധ വാർഷിക ജനറൽ ബോഡിയും ഡിസംബർ 29,30 തീയതികളിൽ വടകരയിൽ നടക്കും. ഇതിന് മുന്നോടിയായി ജില്ലാ പ്രവർത്തക കൺവെൻഷൻ 25ന് വടകര ബി.ഇ.എം ഹൈസ്‌കൂളിൽ ചേരും. പൂക്കാട് കലാലയത്തിൽ ചേർന്ന സംഗമം സംസ്ഥാന നിർവാഹകസമിതി അംഗം കെ.പി ഉണ്ണി ഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.ടി. ശിവദാസ് അദ്ധ്യക്ഷനായി. ടി.കെ. ജയപ്രകാശ്, വടയക്കണ്ടി നാരായണൻ, കെ ശങ്കരൻ, കെ.പി.എം. അബ്ദുൾ റസാക്ക്, കെ.കെ. രാജേന്ദ്രൻ, പി.ടി. കൃഷ്ണകുമാർ, എ. വിജയകുമാർ എന്നിവർ സംസാരിച്ചു.