കൊയിലാണ്ടി : സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും കോർപ്പറേഷനുകളിലും കെട്ടിട നിർമ്മാണ ഓൺലൈൻ സോഫ്റ്റ് വെയർ നടപ്പാക്കാനുള്ള നടപടികൾ പിൻവലിക്കുക, പകരം സ്വതന്ത്ര സോഫ്റ്റ് വെയർ നടപ്പാക്കാൻ റെൻസ്‌ഫെഡ് കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. റെൻസ്‌ഫെഡ് ജില്ലാപ്രസിഡന്റ് സി.വിജയകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.സി.നാരായണൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കെ.മനോജ്, കെ.മധുസൂദനൻ, സി.സുധർമ്മൻ, വി.രാമചന്ദ്രൻ, ജയകുമാർ, കെ.കെ.സുധീഷ് കുമാർ, പ്രമോദ് കുമാർ, മുസ്തഫ, വിനീത എന്നിവർ സംസാരിച്ചു.