രാമനാട്ടുകര: ടൊറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻപന്തീരാങ്കാവ് പുത്തൂര്‍മഠത്തില്‍ മൂസയ്ക്ക് (65)ഗുരുതരപരിക്കേറ്റു. രാവിലെ പതിനൊന്നരക്ക് എയര്‍പോര്‍ട്ട് റോഡില്‍ രാമനാട്ടുകര മാര്‍ക്കറ്റിനു മുമ്പിൽ വെച്ചാണ് അപകടമുണ്ടായത്. കൊണ്ടോട്ടി ഭാഗത്തേക്കു പോവുകയായിരുന്ന ടോറസ് ലോറി അതേ ദിശയിൽ പോകു ന്ന ബൈക്കിന്റെപിന്നിലാണിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കുമായി മറിഞ്ഞുവീണ മൂസയുടെ കാലുകളില്‍ ടൊറസ് കയറിയിറങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.