കുറ്റിയാടി: പഠനകാര്യങ്ങൾക്ക് പ്രയാസമനുഭവിക്കുന്ന നിർധന കുട്ടികൾക്ക് ചാത്തൻകോട്ട്‌നട സെൻെറ് മേരീസ്
റിട്രീറ്റ് സെൻെററിൻെറ നേതൃത്വത്തിൽ ചാവറ നഴ്‌സറി എന്ന പുതിയ സംരംഭത്തിനു തുടക്കമായി. പദ്ധതിയിലൂടെ ലഭിക്കുന്നമുഴുവൻ തുക ദരിദ്ര കുടുംബങ്ങളുടെ പഠനത്തിനായി വിനിയോഗിക്കും. പരിപാടിയുടെ ഉദ്ഘാടനം കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മജോർജ് നിർവ്വഹിച്ചു. സിസ്റ്റർ മേരിജോസ് അദ്ധ്യക്ഷയായി. ഡോക്ടർ.ഫാ.ജോയി വട്ടോളി,പ്രൊവിൻഷ്യൽ ഫാദർ.വാൾട്ടർതേലപ്പിളളി,മായ പുല്ലാട്ട്, തയ്യുളളതിൽ നാസർ, സിസ്റ്റർ സരിത, ഇ.എസ്.സിജു, തുടങ്ങിയവർ സംസാരിച്ചു.