കുറ്റ്യാടി :വടകര സഹോദയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഐഡിയൽ പബ്ലിക്ക് സ്കൂളിൽ നടന്ന തൈ ക്വോണ്ടം ചാമ്പ്യൻഷിപ്പ് മൽസരത്തിൽ ഐഡിയൽ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ചെയർമാൻ റസാഖ് പാലേരി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ടി.ഫൈസൽ, പി.ശാന്ത, അസ്ഹർ, കെ.സി ഫിറോസ്, കെ.സി കഞ്ഞമ്മദ്, സുധ, ശാക്കിർ, നുസറത്ത് ഷാജി നഹീല, പ്രകാശ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.