കുറ്റ്യാടി:കഴിഞ്ഞ ദിവസങ്ങളിൽ അമ്പലകുളങ്ങര,നിട്ടൂർ പ്രദേശങ്ങളിലെ വീടുകൾ നേരെയും മറ്റും നടത്തുന്ന ആക്രമണങ്ങളിൽ കുറ്റ്യാടിയിൽ ചേർന്ന സർവ്വകക്ഷി യോഗ തീരുമാനപ്രകാരം സർവ്വകക്ഷിസംഘം ആക്രമങ്ങൾ നടന്ന പ്രദേശങ്ങൾ സന്ദർശിച്ചു. പ്രദേശത്ത് സമാധാന അന്തരീക്ഷവും സൗഹ്യദവും നിലനിർത്താൻ സർവ്വകക്ഷിസംഘം ജനങ്ങളോട് ആഹ്വാനം ചെയ്തു. ആക്രമസംഘങ്ങളെയും അപലപിച്ചു.ബോംബെറിൽ തകർന്ന പൊന്നേലായി കെ.പി ഗിരീശന്റെയും നി ട്ടൂർ ഏരത്ത് സുധീഷ്, മലയാടിപ്പൊയിൽ രമേശൻ എന്നിവരുടെ വീടുകളും സന്ദർശിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എൻ ബാലകൃഷ്ണൻ, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.കെ സുരേഷ്, കെ ജി രാധാകൃഷ്ണൻ ,പി.കെ സുരേഷ്, ശ്രീജേഷ് ഊരത്ത്, എം.കെ അബ്ദുറഹ്മാൻ, ഒ.സികരിം ,കെ.ചന്ദ്രമോഹൻ, എം.എം രാധാക്യഷ്ണൻ എന്നിവരും കുറ്റ്യാടി സി ഐ.എൻ സുനിൽ കുമാർ, റവന്യൂ ഉദ്യോഗസ്ഥരും ആക്രമം നടന്ന വീടുകളിലും പ്രദേശങ്ങളിലും സമാധാന സന്ദേശവുമായി സന്ദർശനം നടത്തി. വൈകിട്ട് അമ്പലകുളങ്ങരയിൽ സർവ്വകക്ഷി പൊതുയോഗവും നടന്നു.