പേരാമ്പ്ര: കേരള സർക്കാർ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ അനുവദിച്ച കേരഗ്രാമം പദ്ധതി 24ന് ഇന്ന് രാവിലെ 9.30ന് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. നാളികേര വികസന ബോർഡ് മെമ്പർ എം.നാരായണൻ മുഖ്യാതിഥിയായിരിക്കും. പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ ആശംസ നേരും. മേഖലയിൽ നാളികേര കൃഷിയുടെ വ്യാപനവും സംരക്ഷണവുമാണ് പദ്ധതിയുടെ ലക്ഷ്യം
.ഇതോടനുബന്ധിച്ച് മോഡൽ അഗ്രോ സർവീസ് സെൻറർ നെഴ്‌സറി, ഗ്രാമശ്രീ വിപണന ക്ലസ്റ്റർ എന്നിവയുടെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിക്കും