news-foto
ലോൺ മേളയിൽ പഞ്ചായത്ത് പ്രസിഡൻറ്.രൂപ ലേഖ കൊമ്പിലാടും കനറാ ബാങ്ക് മാനേജർ പ്രദീപ് കുമാറും ചേർന്ന് ചെക്ക് നൽകുന്നു


ബാലുശ്ശേരി: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ - സി ഡി എസ് കേരള ലോൺ സ്കീം പ്രകാരം പഞ്ചായത്ത് ഹാളിൽ ലോൺ മേളനടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് പതിനായിരം രൂപ നഷ്ടപരിഹാരം ലഭിച്ചവർക്ക് നഷ്ടപ്പെട്ട വീട്ടുപകരണങ്ങൾ വാങ്ങുന്നതിനാണ് ലോൺ ലഭ്യമാക്കുന്നത്. കനറ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, റീജിനൽ കോ-ഓപ്പറേറ്റിവ് ബാങ്ക് എന്നിവ 21ലക്ഷം 22 പേർക്കായി അനുവദിച്ചു .ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡി.ബി.സബിത അദ്ധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് മാനേജർ പ്രദീപ് കുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ വി.എം.പ്രമീള , റീജ കണ്ടോത്ത് കുഴി, ഉമ മഠത്തിൽ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സി.സി.ഉഷ സ്വാഗതവും മെമ്പർ സെക്രട്ടറി കെ.കെ.ഷിബിൻ നന്ദിയും പറഞ്ഞു .