ഐപ്‌സോ സംസ്ഥാന ക്യാമ്പ് സമാപിച്ചു
കൽപറ്റ:മലയാളികൾക്ക് ജലസാക്ഷരതയും പ്രകൃതി സാക്ഷരതയും ഇല്ലെന്ന് മുല്ലക്കര രത്‌നാകരൻ എം എൽ എപറഞ്ഞു.പണം ഉണ്ടാക്കാൻ അറിയാം എന്നാൽ അത് ഉപയോഗിക്കാനറിയാത്തവരാണ് മലയാളികൾ.നമ്മുടെ മണ്ണിനേയും തനതായ കൃഷി രീതിയേയുംപൂർണമായും ഉപയോഗിക്കുകയാണെങ്കിൽ മൂന്നു വർഷം കൊണ്ട് ഇരുപതിനായിരം രൂപയുടെ മരുന്നു ലാഭിക്കാം.എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ ഹാളിൽ നടന്ന അഖിലേന്ത്യ സമാധാന സമിതി (ഐപ്‌സോ) സംസ്ഥാന പഠന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. .പ്രകൃതിക്കിണങ്ങിയ കൃഷിരീതിയും,ജീവിതശൈലിയും കൊണ്ടുമാത്രമെ കേരളത്തിന്റെ പുനസൃഷ്ടി സാധ്യമാകൂ . പ്രളയം പ്രകൃതിയിലുള്ള അനാവശ്യ കൈയേറ്റത്തിന്റെ സൃഷ്ടിയാണ്. .സി പി ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം നിർവഹിച്ചു.സമാപന ദിവസമായ ഇന്നലെ മതം,വിശ്വാസം ജനാധിപത്യം,കേരളത്തിലെ പുന:സൃഷ്ടി എന്നീ വിഷയങ്ങളെ കുറിച്ച് മുല്ലക്കര രത്‌നാകരൻ എം എൽ എ, ഡോ.സെബാസ്റ്റ്യൻ പോൾ എന്നിവർ ക്ലാസെടുത്തു.ക്യാമ്പിന്റെ വിവധ സെഷനുകളിലായി ഐപ്‌സോ സംസ്ഥാന പ്രസിഡന്റ് സി പി നാരായണൻ,അഡ്വ: വി ബി വിനു,സി ആർ ജോസ് പ്രകാശ്,സി കെ ശശീന്ദ്രൻ എം എൽ എ, അഡ്വ:സെബാസ്റ്റ്യൻ പോൾ,വിജയൻ ചെറുകര,പി ഗഗാറിൻ,ഡോ:വി ശിവദാസ്,സി എസ് സുജാത,ഇ വേലായുധൻ,എം എ ഫ്രാൻസിസ്,എം മധു,അഡ്വ:പി.ചാത്തുക്കുട്ടി,ഡോ:ഉദയ കല,എം എഫ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.