മീനങ്ങാടി: സംസ്ഥാനഖോ-ഖോ അസോസിയേഷൻ ജില്ലാഖോ-ഖോ അസോസിയേഷൻ മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ്‌പോൾസ് ഇംഗ്ലീഷ് സ്‌കൂൾ എന്നിവ സംയുക്തമായി നടത്തുന്ന 42-ാമത് സംസ്ഥാനഖോ-ഖോ ചാമ്പ്യൻഷിപ്പിന് മീന ങ്ങാടിയിൽ തുടക്കമായി. 28 ടീമുകളിലായി 450 താരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻ ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയൻ നിർവ്വഹിച്ചു. ഖോ -ഖോ അസോസിയേഷൻസ്റ്റേറ്റ് പ്രസിഡണ്ട് ടിജി സ്‌കറിയ,ഖോഖോ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് എ.ഡി.ജോൺ എന്നിവർ പതാക ഉയർത്തി. സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ്‌പോൾസ് ഇംഗ്ലീഷ് സ്‌കൂൾ മാനേജർ അനിൽജേക്കബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഉഷാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഖോ -ഖോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.വി.പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ഫാദർ റവ.ജോർജ്ജ് മനയത്ത്, സലിം കടവൻ, എ.ഡി.ഷൺമുഖൻ, സാജിത്.എൻ.സി, സാബു പുത്തയത്ത്,ജോഷി മന്തത്ത് എന്നിവർ സംസാരിച്ചു. ജില്ലാഖോ -ഖോ അസോസിയേഷൻ സെക്രട്ടറി കെ.പി.വിജയ നന്ദി പറഞ്ഞു.