saji
യുവമോർച്ച ജില്ല കൺവെൻഷൻ സജി ശങ്കർ ഉദ്ഘാടനം ചെയ്യുന്നു.

സുൽത്താൻ ബത്തേരി: പിണറായി വിജയന്റെ ഭരണത്തിന്റെ കീഴിൽ പൊലീസിന് ചേരുന്നത് റെഡ് വളണ്ടിയർ യൂണിഫോം ആണെന്ന് ബി.ജെ.പി ജില്ലാഅദ്ധ്യക്ഷൻ സജി ശങ്കർപറഞ്ഞു.. അത്തരം പ്രവർത്തികളാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കള്ളക്കേസെടുത്ത് കെ.സുരേന്ദ്രനെ ജയിലിലടച്ച നടപടി ജനാധിപത്യ വിരുദ്ധമാണ്. ആചാര സംരക്ഷണത്തിന് വേണ്ടി പോരാടുന്നവരെ ജയിലിലടയ്ക്കാനാണ് ഉദ്ദേശ്യമെങ്കിൽ കേരളത്തിലെ ജയിലുകൾ തികയാതെ വരുമെന്നും പൊലീസിന്റെ കിരാത വാഴ്ചക്കെതിരെ ഈ മാസം 28ന് ജില്ലകളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹംപറഞ്ഞു. ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ടി. റെനീഷ് മുഖ്യ പ്രഭാഷണം നടത്തി.കെ.മോഹൻദാസ്, പ്രശാന്ത് മലവയൽ, വി.മോഹനൻ, ജിതിൻ ഭാനു, കെ.കെ അരുൺ, രാധ സുരേഷ്, വിപിൻദാസ്, ഷാജിമോൻ ചൂരൽമല , രമേശ് കുഴിവയൽ തുടങ്ങിയവർ സംസാരിച്ചു.