എടച്ചേരി: വിദ്യാർത്ഥകളിൽ വായനശീലം വർദ്ധിപ്പിച്ചുകൊണ്ട് , നല്ല പഠനം , നല്ല ജീവിതം ലക്ഷ്യമിട്ട് എടച്ചേരി യു. പി. സ്കൂൾ അക്കാഡമിക് മാസ്റ്റർ പ്ളാനിന്റെ ഭാഗമായി വായനപ്പെരുമ നടപ്പാക്കുന്നു. ക്ളാസ് ലൈബ്രറി ശാക്തീകരിക്കാൻ വിദ്യാലയം ഏർപ്പെടുത്തിയ പുസ്തകവണ്ടിയാത്രതുടങ്ങി. ഇന്നലെ സ്കൂളിന്റെ പരിസരത്തുള്ള ഒമ്പത് കേന്ദ്രങ്ങളിൽ നിന്നും പുസ്തകം സ്വീകരിച്ചു. പുസ്തകവണ്ടിയുടെ ഒൗദ്യോഗിക ഉദ്ഘാടനം തുരുത്തിയിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയിൽ എ. ഇ. ഒ സുരേന്ദ്രൻ നിർവഹിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.