മീനങ്ങാടി : 42 മത് സംസ്ഥാന സബ് ജൂനിയർ ഖോ- ഖോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ജില്ല ചാമ്പ്യൻമാരായി. തിരുവനന്തപുരത്തിന് രണ്ടാം സ്ഥാനവും മലപ്പുറംമൂന്നാം സ്ഥാനവും കരസ്ഥമാക്കി.പെൺകുട്ടികളുടെ വിഭാഗത്തിലും പാലക്കാട് ജില്ല ചാമ്പ്യൻമാരായി. തൃശൂരിന് രണ്ടാം സ്ഥാനവും എറണാകുളംമൂന്നാം സ്ഥാന വും നേടി. ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം. മധു വിജയികൾക്ക് ട്രോഫികൾ നൽകി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ഡി. ജോൺ, അദ്ധ്യക്ഷത വഹിച്ചു.ഫാ. മീഖായേൽ ജേക്കബ് പുല്ല്യാട്ടേൽ,ഫാ. വിപിൻ കുരുമോളത്ത്, ക്രിക്കറ്റ് അസോസിയേഷന്റെ നാസർ മച്ചാൻ, സലീം കടവൻ, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എ.ടി. ഷൺമുഖൻ ഖോ-ഖോ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ജി.വി.പിള്ള, ജിജു സ്‌കറിയ,കെ. പി. വിജയിടീച്ചർ, പ്രിൻസിപ്പൾ പി.ഐ മാത്യു, സ്‌കൂൾ മാനേജർ അനിൽ ജേക്കബ് കീച്ചേരിൽ, ട്രസ്റ്റി സാബു കുര്യാക്കോസ് പുത്തയത്ത്, പി.ടി.എ പ്രസിഡന്റ് ജോഷി മാമുട്ടത്തിൽ പ്രസംഗിച്ചു.