ബാലുശ്ശേരി :ബ്ലോക്ക് തലത്തിൽ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനാലാം
വാർഡിൽ എരമംഗലംകോളനിയിലെ പഠിതാക്കൾക്ക് എരമംഗലം കെ.സി.എ.എൽ പി.സ്കൂളിൽ വെച്ച് നടന്ന നവചേതന പട്ടികജാതി സാക്ഷരതാ തുടർവിദ്യഭ്യാസ പരിപാടി 'മികവുത്സവം' പരീക്ഷ നടന്നു.ബാലുശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ഉമ മoത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ പരീദ്, നോഡൽ പ്രേരക്മാരായ പി.എം സൗമിനി, റീഷ് മജ, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.വി.കെ.ലളിതാഭായ് സ്വാഗതവും സുമതി നന്ദിയും പറഞ്ഞു.