ബാലുശ്ശേരി:ഗ്രാമ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പട്ടികവർഗ വിഭാഗത്തിന്റെ ഊരുകൂട്ടം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പൻ സി.എം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ വാർഡ് മെമ്പർ ഉമ മഠത്തിൽ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ.കെ.ഷിബിൻ പദ്ധതി വിശദീകരണം നടത്തി. എസ്. ടി പ്രമോട്ടർ എൻ.കെ.റിജില സ്വാഗതവും സുരേഷ് തനങ്കാല നന്ദിയും പറഞ്ഞു.