പിണങ്ങോട്: കണ്ണൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര, ഗണിത ശാസ്ത്ര,സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഗ്രേഡും സ്ഥാനങ്ങളും പിണങ്ങോട് ഡബ്ളിയു.ഒ.എച്ച്.എസ്.എസ് നേടി.
സാമൂഹിക ശാസ്ത്രമേളയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞത് ജില്ലയ്ക്ക് അഭിമാനമായി. 24 വിദ്യാർത്ഥികളാണ് സമ്മാനർഹരായത്.
സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിന് ഹന്നത്ത് സി എച്ച്, അപർണ കെ കെ, പ്രസംഗത്തിൽ മംഷിദ കെ, അറ്റ്ലസ് നിർമ്മാണത്തിൽ ഫിദ ഫസ്ന എന്നിവർ എ ഗ്രേഡിന് അർഹരായി.
ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിന് ആയിഷ ഫിദ, ഫമി ഫിറോസ്, പരീക്ഷണത്തിൽ നിഹാല, ജെ.ആർ.നയൻതാര, പ്രോജക്ടിൽ ഫാത്തിമ ലബീബ, അംന ഷെറിൻ എന്നിവരും എ ഗ്രേഡിന് അർഹരായി.
ഗണിത ശാസ്ത്രമേളയിൽ നമ്പർ ചാർട്ടിൽ റുബീന എ, ജ്യോമട്രിക്കൽ ചാർട്ടിൽ വസുദേവ് കൃഷ്ണ, സ്റ്റിൽ മോഡലിൽ അമൃത മെറിൻ സണ്ണി, വർക്കിംഗ് മോഡലിൽ മാജിത ശഹന, പ്യൂർ കൺസ്ട്രക്‌ഷനിൽ ശാഹിദ് സമാൻ വി, പസിലിൽ ദിയ എൽസമ്മ ഷാജു, ഗെയിമിൽ അജന നാദിയ കെ, ക്വിസ്സിൽ ജയദേവ് ഗോവിന്ദ് എന്നിവർ സമ്മാനാർഹരായി.
ഐ ടി മേളയിൽ മൾട്ടി മീഡിയ പ്രസന്റേഷനിൽ ആമിന കുരിക്കൾ മടത്തിൽ, ഡിജിറ്റൽ പെയിന്റിങ്ങിൽ അനിരുദ്ധ് കെ.ജി, ക്വിസ്സിൽ ജെഫിൻ ജോസഫ് എന്നിവരും സമ്മാനം നേടി.
വർക്ക് എക്സ്പീരിയൻസിൽ പാവ നിർമ്മാണത്തിൽ അനഞ്ജന വിനോദ്, എംബ്രോയിഡറി ആഷ്ണ ഷെറിൻ, ബുക്ക് ബൈൻഡിങ്ങിൽ എബിൻ കെ തങ്കച്ചൻ എന്നിവരും സമ്മാനം നേടി.
ശാസ്ത്ര,ഗണിത ശാസ്ത്രമേളയിൽ സെക്കൻഡ് റണ്ണർ അപ്, ഐ.ടി മേളയിൽ ഫോർത്ത് റണ്ണർ അപ് എന്നിവയും സ്കൂളിനാണ്.
പി.ടി.എ പ്രസിഡന്റ് നാസർ കാദിരിയുടെ നേതൃത്വത്തിൽ ചേർന്ന് പി.ടി.എ /മാനേജ്മന്റ് കമ്മറ്റി യോഗം അദ്ധ്യാപകരേയും വിദ്യാർഥികളേയും അഭിനന്ദിച്ചു. മുഹമ്മദ് ജമാൽ, കെ.കെ അഹമ്മദ് ഹാജി, കെ.കെ ഹനീഫ, ഹാരിസ്, സി.ഇ റഹൂഫ് മണ്ണിൽ, സല്‌മ സലാം എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ താജ്മൻസൂർ നന്ദി പറഞ്ഞു.