വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഗ്രാമസഭ നടന്നു. 2019-20 വർഷത്തെ പദ്ധതി തുകയിൽ 5 ശതമാനം ഫണ്ട് ചെലവഴിക്കേണ്ടതിന് കുട്ടികളുടെ ക്ഷേമം അഭിവൃദ്ധി എന്നീ മേഖലയിൽ പുതിയ പദ്ധതി നിർദ്ദേശങ്ങൾ ക്ഷണിക്കുന്നതിന് വേണ്ടിയാണ് കുട്ടികളുടെ ഗ്രാമ സഭ സംഘടിപ്പിച്ചത്.

കുട്ടികളുടെ നാല് തരം അവകാശങ്ങളായ , അതിജീവനം , സംരംക്ഷണം, വികസനം, പങ്കാളിത്തം എന്നിവയിൽ മുഴുവൻ രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തുന്നതിനുള്ള പദ്ധതി ഏറ്റെടുക്കണമെന്ന് യോഗം പഞ്ചായത്തിനോട് ആവിശ്യപ്പെട്ടു. കൂടാതെ സീറോ വേഴ്സ്റ്റ് പദ്ധതി പ്രകാരം പരിസ്ഥിതി -മാലിന്യ സംസ്കരണ പങ്കാളിത്വ പരിപാടിയിൽ കുട്ടികളെ അംബാസിഡർമാരാക്കിയുള്ള പ്രവർത്തനം നടത്തണം എന്ന നിർദ്ദേശവും വന്നു. ഗ്രാമ സഭ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, മെംബർമാരായ വി.പി. ജയൻ, അലി മനോളി സി ഡി എസ് വൈസ് ചെയർപെഴ്സൺ, പി.കെ. സൂശീല , അനിത. കെ.ടി.കെ , പ്രേമി.ഒ.ടി, റഫീക്ക് എസ്.പി. എന്നിവർ സംസാരിച്ചു . കുട്ടികൾ ഉന്നയിച്ച കാര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തും.