വടകര: ജില്ലാ കാർഷികോദ്പാദന വിപണ സഹകരണസംഘം വടകരയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു. പൊക്ലാറത്ത് താഴ വയലിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി ജോർജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഞാറ്, പച്ചക്കറി തുടങ്ങിയവയാണ് നടീലിൽ നടന്നത്. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് നിഷിദയുടെ അദ്ധ്യക്ഷതയിൽ പി.കെ സജിത, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ടി.വി കുഞ്ഞിരാമൻ , രുപ കേളോത്ത്, കെ.സോമൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, രാമദാസ് മണലേരി, കെ.കെ നാരായണൻ , കെ.എം വേണു എന്നിവർ സംസാരിച്ചു. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.