കുറ്റ്യാടി: ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്ന നിലപാട് വിശദീകരിക്കാൻ വിശ്വാസ സംരക്ഷണ സദസ്സുകൾ നടത്തി. നരിക്കൂട്ടുംചാൽ മേഖല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി കോൺഗ്രസ് നേതാവ് കാവിൽ.പി.മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ മൂന്ന് മേഖലകളിലാണ് സദസുകൾ സംഘടിപ്പിക്കുന്നത്. ഊരത്ത്, വടയം കക്കട്ടിൽ പീടിക തുടങ്ങിയ സ്ഥലങ്ങളിൽ സദസുകൾ നടക്കും. കെ.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ജെ.സജീവ് കുമാർ, സി.കെ.കുഞ്ഞബ്ദുള്ള, പി.കെ.സുരേഷ്, ടി. സുരേഷ് ബാബു, ശ്രീജേഷ് ഊരത്ത്, പി.പി.ദിനേശൻ, ശരത് കിഴക്കയിൽ, എൻ.സി.കുമാരൻ, ടി.എം.അമ്മദ്, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ തുടങ്ങിയവർ സംസാരിച്ചു

നരിക്കൂട്ടുംചാൽ മേഖല കോൺഗ്രസ് കമ്മറ്റി നടത്തിയ വിശ്വാസ സംരക്ഷണ സദസ്സ് കാവിൽ.പി.മാധവൻ ഉദ്ഘാടനം ചെയ്യുന്നു