കുറ്റ്യാടി: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മറ്റി യുവജന റാലിയും പൊതുസമ്മേളനവും നടന്നു. വട്ടോളിയിൽ നിന്നും ആരംഭിച്ച യുവജന റാലി കക്കട്ടിൽ സമാപിച്ചു. റാലിയും പൊതുസമ്മേളനവും ടി.ആർ വസന്തൻ ഉദ്ഘാടനം ചെയ്തു. എം.കെ നികേഷ് അദ്ധ്യക്ഷനായി. കെ.കെ ലതിക, കെ.കെ സുരേഷ്, കെ.വി ലേഖ, എ.റഷീദ്, സുനീഷ് എന്നിവർ സംസാരിച്ചു. ജൂലിയസ് മിർഷാദ് സ്വാഗതം പറഞ്ഞു.