പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് സ്‌കൂൾ കായിക മേളയിൽ കൽപ്പത്തൂർ എ.എൽ.പി സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. വാല്യക്കോട് എ.യു.പി.സ്‌കൂൾ റണ്ണറപ്പ് കരസ്ഥമാക്കി. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശാരദപട്ടേരി കണ്ടി അദ്ധ്യക്ഷത വഹിച്ചു. വി.വി.ദിനേശൻ, കെ.ടി.ബി കൽപ്പത്തൂർ, സുഭാഷ് മാസ്റ്റർ ,മൊയ്തി ഹാജി നാഗത്ത്, നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി. കെ പാത്തുമ്മ സ്വാഗതവും കൃഷ്ണദാസ് നന്ദിയും രേഖപ്പെടുത്തി.