പേരാമ്പ്ര : പേരാമ്പ്ര മണ്ഡലത്തിൽ കർഷക കൂട്ടായ്മകൾ, കുടുംബശ്രീ യൂണിറ്റുകൾ, തൊഴിലുറപ്പ് പദ്ധതി, ഔഷധ നിർമ്മാതാക്കൾ എന്നിവയെ സംയോജിപ്പിച്ച് ഔഷധ സസ്യ കൃഷി പദ്ധതി ആരംഭിക്കാൻ ആയുർവേദ മെഡിക്കൽ അസോസിയേഷൻ പേരാമ്പ്ര ഏരിയ സമ്മേളനം തീരുമാനിച്ചു .
സെൻട്രൽ കൗൺസിൽ ഓഫ് ആയുർവേദ അംഗം ഡോ. മനോജ് കാളൂർ ഉദ്ഘാടനം ചെയ്തു. ഡോ. സുമിത്രൻ അദ്ധ്യക്ഷനായി. ഡോ.സി.ആർ. മഹിപാൽ ശാസ്ത്ര ക്ലാസ് നയിച്ചു. സംസ്ഥാന ഔഷധ സസ്യ ബോർഡ് അംഗം ഡോ. സനിൽ കുമാർ, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. സുഗേഷ് കുമാർ, ഡോ. വിപിൻ ദാസ്, എന്നിവർ ആശംസ അർപ്പിച്ചു. സമ്മേളനത്തിൽ ഡോ. അമൃത പത്മൻ സ്വാഗതവും ഡോ. അരുൺ ചെമ്മാട്ട് ഏരിയ റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ ഡോ. എം.കെ. സുമിത്രൻ പ്രസിഡന്റ്, ഡോ. അരുൺ ചെമ്മാട്ട് സെക്രട്ടറി, ഡോ. അനർഘ.വി.ബാലൻ ട്രഷറർ.