പേരാമ്പ്ര : നൊച്ചാട് പഞ്ചായത്ത് 6ാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ പുറ്റാട് സ്‌ക്കൂൾ ചെറുകുന്നത്ത് താഴ റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ. അമ്മത് അദ്ധ്യക്ഷത വഹിച്ചു. കൊളങ്ങര ബാലൻ, ദേവദാസൻ, രഞ്ജി, സുകുമാരൻ, പ്രമീള ഉണ്ണികൃഷ്ണൻ, രാജൻ എന്നിവർ സംസാരിച്ചു.