മീനങ്ങാടി:വയനാട്ടിലെ അറിയപ്പെടുന്ന ആദ്യകാല ചിത്രകലാകാരനും മീനങ്ങാടി ഗവ. ഹൈസ്കൂൾ ചിത്രകലാ അദ്ധ്യാപകനുമായിരുന്ന പപ്പൻ(76) നിര്യാതനായി.വടകര അടക്കാതെരുവ് സ്വദേശിയാണ്.ജില്ലയിലെ ആദ്യകാല ഫോട്ടോ ഗ്രാഫറുമായിരുന്നു.മീനങ്ങാടിയിലെ ഫോട്ടോ പാലസ്,സുൽത്താൻ ബത്തേരിയിൽ ഷാഡോസ് എന്നീ സ്റ്റുഡിയോകൾ തുടങ്ങിയതും ഇദ്ദേഹമായിരുന്നു.

മീനങ്ങാടിയിലെയും പരിസരങ്ങളിലെയും പരസ്യ ബോർഡുകൾ ഒരു കാലത്ത് പപ്പൻസ് എന്ന പേരിൽ ഇദ്ദേഹമാണ് എഴുതിയിരുന്നത്. മലബാർ മുഴുവൻ ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം നിറഞ്ഞ് നിന്നു.നാടകങ്ങളിലും മറ്റും മേക്കപ്പ്മാനായും പ്രവർത്തിച്ചിരുന്നു.വയനാട്ടിലെങ്ങും വലിയൊരു ശിക്ഷ്യഗണങ്ങൾ ഇദ്ദേഹത്തിനുണ്ട്.മാനന്തവാടി സ്വദേശിനിയും പ്രശസ്ത ഡാൻസ് ടീച്ചറും സുൽത്താൻ ബത്തേരി നിർമ്മല മാതാ സ്കൂൾ അദ്ധ്യാപികയുമായ റീമയാണ് ഭാര്യ.മക്കൾ:നിരൂപ,സ്വരൂപ. സംസ്ക്കാരം മീനങ്ങാടി ഹൗസിംഗ് കോളനി ശ്മശാനത്തിൽ നടത്തി.