പേരാമ്പ്ര: മാനവികതയിലൂന്നിയ ആശയസംഹിതകളാണ് സമൂഹത്തെ മുന്നോട്ടുനയിച്ചതെന്നും അത്തരം ആശയങ്ങൾ സമൂഹത്തിന്റെ വെളിച്ചമാകണമെന്നും പ്രശസ്ത എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. മേപ്പയ്യൂരിൽ ദേവരാജൻ കമ്മങ്ങാട് അനുസ്മസമരണ മാനവികത സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സാഹിത്യവും കലയും കാലകാലങ്ങളായി നിർവ്വഹിച്ചത് സമൂഹത്തെ നവീകരിക്കുക എന്ന ദൗത്യമാണ്. കേരളത്തിന്റെ സാംസ്‌കാരിക പുരോഗതിയിൽ എഴുത്തു്കാർ വഹിച്ച് പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു .സി.പി.ഐ നേതാക്കളായ ടി.വി ബാലൻ ,ആർ ശശി, കെ.കെ ബാലൻ, ഇ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു . ബാബു കൊളക്കണ്ടി സ്വാഗതം പറഞ്ഞു.