പുൽപ്പള്ളി: സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പുൽപ്പള്ളിയിൽ നടന്ന ദിനാചരണം എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ്ഷാഫി ഉദ്ഘാടനം ചെയ്തു.എൽദോസ് മത്തായി അദ്ധ്യക്ഷത വഹിച്ചു.എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ.എസ് വൈഷ്ണവി, അതുൽ.ടി.ചാക്കോ,ജിഷ്ണു ഷാജി, അലീന ജോയി എന്നിവർ സംസാരിച്ചു.