ബാലുശ്ശേരി: സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് പെൻഷൻകാരുടെ സംഘടനകളുമായി ചർച്ച ചെയ്യണമെന്നും ഈ പദ്ധതിയിൽ മാതാപിതാക്കളേയും കുട്ടികളേയും ഉൾപ്പെടുത്തണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ബാലുശ്ശേരി മണ്ഡലം കൺവെൻഷൻ ആവശ്യയപ്പെട്ടു.

ബാലുശ്ശേരി എയിംസിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് പി.പി.പ്രഭാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു .ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് എം.സി.അശോകൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷൻ കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം കെ.രാമചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എ.കെ.രാധാകൃഷ്ണൻ മാസ്റ്റർ ,വി .സി .ശിവദാസ്, പാറക്കൽ ബാലൻ, സി.രാജൻ മാസ്റ്റർ, സി.വിശ്വനാഥൻ നായർ ,വി .സി .ബാബുരാജ് ,എം കെ .ഭാസ്കരൻ മാസ്റ്റർ ,എം രവീന്ദ്രൻ സംസാരിച്ചു.ഉണ്ണി മാധവൻ മാസ്റ്റർ വടക്കേക്കര നന്ദിയും പറഞ്ഞു.