സുൽത്താൻ ബത്തേരി: കർണ്ണാടകയിൽ നിന്ന് വരികയായിരുന്ന ബസ്സിൽ വച്ച് അരക്കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് കെ.എസ്.ആർ.ടി.സി. ബസ്സിലെ യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. എറണാകുളം കുന്നുകര കത്തനാര് പള്ള വീട്ടിൽ അരുണിനെ (25) യാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ബെന്നി ജോർജ്ജും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ 1.30 ന് ആണ് സംഭവം. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ അസീസ്, പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ലത്തീഫ്, റഷീദ് എന്നിവരും പങ്കെടുത്തു.