കൽപ്പറ്റ: വയനാട് ജില്ലാ കുടുംബ കോടതി കൽപ്പറ്റ കോടതി സമുച്ചയത്തിലുള്ള മുൻ ജില്ലാ കോടതി കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചതിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു നിർവഹിച്ചു.
പരിമിതമായ സൗകര്യങ്ങളിൽ ഗവ: ഗസ്റ്റ് ഹൗസിന് സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി കേരള ഹൈക്കോടതി മുൻകൈ എടുത്താണ് മാറ്റി സ്ഥാപിച്ചത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ ജഡ്ജ് വി. വിജയകുമാർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.എം രാജീവ്, സെക്രട്ടറി അഡ്വ. ബൈജു മാണിശ്ശേരിൽ അഡീഷണൽ സെഷൻസ് ജഡ്ജ്മാരായ വിനോദ് ചുണ്ടൻ സി.ജെ.എം മധു, മുൻസിഫ് ബിജു,സീനീയർ അഭിഭാഷകരായ പി.ചാത്തുക്കുട്ടി, ജോഷി സിറിയക്, കെ.ശശികുമാർ, പി.ബി വിനോദ്കുമാർ, പി.കെ. ദിനേഷ്‌കുമാർ, വി.എം.സിസിലി, പി.സി.ചിത്ര തുടങ്ങിയവർ പങ്കെടുത്തു.