calicut-uni
calicut uni

പി എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

2019 വർഷത്തെ പി എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11. ഫീസ് ജനറൽ 580 രൂപ, എസ്.സി/എസ്.ടി 235 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ഇ-ചെലാൻ സഹിതം ബന്ധപ്പെട്ട പഠനവിഭാഗത്തിൽ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 13. പ്രവേശന പരീക്ഷ ഡിസംബർ 20-ന്. ഫലം 2019 ജനുവരി എട്ടിന് പ്രസിദ്ധീകരിക്കും. പി എച്ച്.ഡി റഗുലേഷൻ സംബന്ധിച്ചും ഒഴിവുകൾ സംബന്ധിച്ചുമുള്ള വിവരങ്ങൾ www.cuonline.ac.in ൽ. ഫോൺ: 0494 2407016, 2407017.

ശില്പശാല

വിദ്യാഭ്യാസ വിഭാഗത്തിൽ കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാല/കോളേജ് വിദ്യാഭ്യാസ വിഭാഗം അദ്ധ്യാപകർക്ക് പാഠ്യപദ്ധതി ആവിഷ്‌കരണവും രൂപകല്പനയും എന്ന വിഷയത്തിൽ ഡിസംബർ 11 മുതൽ 17 വരെ പരിശീലനം സംഘടിപ്പിക്കുന്നു. അപേക്ഷ ഡിസംബർ അഞ്ചിനകം സമർപ്പിക്കണം. അപേക്ഷാഫോമും വിവരങ്ങളും സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 9495657594, 9048356933.

സീറ്റൊഴിവ്

ലൈഫ്‌ലോംഗ് ലേണിംഗ് വിഭാഗത്തിൽ ഡിസംബറിൽ ആരംഭിക്കുന്ന ഫോട്ടോഗ്രാഫി സർട്ടിഫിക്കറ്റ് കോഴ്‌സിന് സീറ്റുകൾ ഒഴിവുണ്ട്. 30-നകം അപേക്ഷിക്കണം. ഫോൺ: 0494 2407360.

ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷ 28-ന് ആരംഭിക്കും

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ പി.ജി (സി.യു.സി.എസ്.എസ്) പരീക്ഷ 28-ന് ആരംഭിക്കും. പുതുതായി ആരംഭിച്ച പ്രോഗ്രാം/കോഴ്‌സുകളിൽ പ്രവേശനം നേടിയവർക്ക് (വിവരങ്ങൾ വെബ്‌സൈറ്റിൽ) 2019 ഫെബ്രുവരിയിൽ സ്‌പെഷ്യൽ പരീക്ഷ നടത്തും.

പരീക്ഷാ അപേക്ഷ

രണ്ട്, നാല് സെമസ്റ്റർ ബി.ബി.എ-എൽ എൽ.ബി (ഓണേഴ്‌സ്, 2011 സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബർ പത്ത് വരെയും 160 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് ഡിസംബർ 15 വരെ രജിസ്റ്റർ ചെയ്യാം.

രണ്ട്, നാല്, ആറ് സെമസ്റ്റർ എൽഎൽ.ബി (ത്രിവത്സരം, 2008 സ്‌കീം, 2013, 14 പ്രവേശനം മാത്രം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബർ പത്ത് വരെയും 160 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് ഡിസംബർ 15 വരെ രജിസ്റ്റർ ചെയ്യാം. 2013 പ്രവേശനക്കാർക്ക് ഇത് അവസാന അവസരമായിരിക്കും.