ബാലുശ്ശേരി : നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, എൻ.സി.സി.യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നരിക്കുനി അത്താണി സ്റ്റുഡൻസ് വിങ്ങുമായി സഹകരിച്ച് കാൻസർ രോഗം മൂലം തലമുടി നഷ്ടപ്പെട്ട രോഗികൾക്ക് വേണ്ടി തലമുടി ദാന ക്യാംപ് സംഘടിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിഭാഗങ്ങളിൽ നിന്നായി 52 വിദ്യാർത്ഥിനികൾ അവരുടെ മുടി ദാനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജു അത്താണി ഭാരവാഹി അൻവർ സാദിഖിന് വിദ്യാർത്ഥിനികൾ ദാനം ചെയ്ത മുടി കൈമാറി. വാർഡ് അംഗം റസിയ ഇസ്മയിൽ, പ്രിൻസിപ്പൽ പി.ബിന്ദു.പ്രധാന അദ്ധ്യാപകൻ കെ.പി.അബൂബക്കർ സിദ്ദിഖ്, പി.ടി.എ.പ്രസിഡന്റ് പി.വിജയൻ, മനോജ് വരദാനം, സലീന റഹിം, കെ.രജിത, കെ.പി.ദാ മോദരൻ - അൻവർ സാദിഖ്, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ടി. സബീന എന്നിവർ സംസാരിച്ചു.