കുറ്റ്യാടി:ജൈവ കൃഷിയിലൂടെ ആരോഗ്യ സംരക്ഷണം എന്ന സന്ദേശവുമായി കുറ്റ്യാടി പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കാർഷിക പദ്ധതിയുടെ ഭാഗമായി വടയത്ത് ആരംഭിച്ച നേന്ദ്ര വാഴ കൃഷിയുടെ വിളവെടുപ്പ് നടന്നു. വടയം ആതിര ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പ് ബാങ്ക് സെക്രട്ടറി കെ.ബീന ഉദ്ഘാടനം ചെയ്. തു പി.നാണു അദ്ധ്യക്ഷനായി. കെ വിനോദൻ, മമ്മു, ഇ.ലിനീഷ് എന്നിവർ സംസാരിച്ചു.