വടകര: എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയൻ ഗുരുമന്ദിരം അടിച്ചുതകർത്ത സാമൂഹ്യ വിരുദ്ധരെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ ആവശ്യപ്പെട്ടു. ഗുരുമന്ദിരം അടിച്ചു തകർത്തതിലൂടെ ഒരു സംസ്‌ക്കാരത്തെ ഇല്ലാതാക്കാമെന്നാണ് ചിലർ വിചാരിക്കുന്നത് എന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമമെന്നും വടകര യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി.എം. രവീന്ദ്രൻ വ്യക്തമാക്കി. ചെയർമാൻ പി. എം. ഹരിദാസൻ മാസ്റ്റർ, വൈസ് ചെയർമാൻ എം.എം ദാമോദരൻ, ബോർഡ് മെമ്പർ കെ.ടി. ഹരിമോഹൻ, സൈബർ സേന കൺവീനർ ജയേഷ് വടകര എന്നിവർ പങ്കെടുത്തു.