പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് എൽ.പി വിഭാഗം കായിക മേളയിൽ 58 പോയിന്റ് നേടി കൽപ്പത്തൂർ എ.എൽ.പി സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പട്ടേരി കണ്ടി ശാരദ സർട്ടിഫിക്കറ്റും ട്രോഫിയും നൽകി വിജയികളെ അഭിനന്ദച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സി.പി.ബിജു ,ഹെഡ് മാസ്റ്റർ എം.സുഭാഷ് അദ്ധ്യാപകരായ ജെ.സോണിയ, കെ.കെ രാഗില ഭാനു ,എൽ.ദിവ്യ , ഒ.ഷാഹിന, കെ.പി.അഭിന എന്നിവർ പ്രസംഗിച്ചു. പി.ടി.എയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ പ്രകടനവും നടന്നു. ഫോട്ടോ: ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കൽപത്തൂർ എ എൽ പി സ്‌കൂൾ ടീം