പേരമ്പ്ര : കൽപത്തൂർ രാവറ്റമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ഭഗവത് ഗീത പഠന ക്ലാസ് സമാപിച്ചു.
ശശികുമാർ പേരാമ്പ്ര സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ആചാര്യ ഗുരുശ്രേഷ്ഠ എ.കെ.ബി.നായർ നടത്തി. പൈക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി, കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി, ഏളപ്പില ഇല്ലത്ത് കേശവൻ നമ്പൂതിരി, കുന്നത്ത് ശ്രീധരൻ, മോഹനൻ, കെ.ടി. ബാലകൃഷ്ണൻ നായർ, ബാലകൃഷ്ണൻ കോട്ടയിൽ വളപ്പിൽ, ദാമോദരൻ കാട്ടുമഠം എന്നിവർ ആശംസ പ്രസംഗം നടത്തി. ടി.കെ. സുകുമാരൻ സ്വാഗതവും ബാലകൃഷ്ണ കുറുപ്പ് നന്ദിയും പറഞ്ഞു.