കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ്സ് യൂണിറ്റ് നമ്പ്രത്ത്കരയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു .എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് . ചടങ്ങ് കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ ഷമീർ കഹ്ന ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ചാർട്ട് പ്രദർശനം, ലഹരി ഉപയോഗത്തിനെതിരെ കവിതാലാപനം, ,പ്രസംഗങ്ങൾ എന്നീ പരിപാടികൾ ബോധവത്ക്കരണത്തിന്റെ ഭാഗമായി നടന്നു. പ്രിൻസിപ്പൽ കെ.കെ അമ്പിളി ,ഗൈഡ്സ് ക്യാപ്ടൻ ശിൽപ്പ സി , സിന്ധു കെ.കെ , ബിജില സി.കെ , എക്സൈസ് ഓഫീസർമാരായ ഷൈജു, പ്രഭീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .