ബാലുശ്ശേരി :സഹകരണവാരാഘോഷ പരിപാടികളുടെ ഭാഗമായി സഹകരണസംഘങ്ങള്‍ വഴി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‌ ബാലുശ്ശേരി റീജിണല്‍ കോ-ഓപ്പറേറ്റീവ്‌ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ്‌ പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ രൂപലേഖ കൊമ്പിലാട്‌ ഉദ്‌ഘാടനം ചെയ്‌തു. ബേങ്ക്‌ പ്രസിഡണ്ട്‌ എ.കെ.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍മാര്‍ ബീന, വേലായുധന്‍ അഞ്‌്‌ജലി, പി.സുകുമാരന്‍, കെ,ബാബുരാജ്‌, കെ.വിജയകുമാര്‍,ഷൈജു ,ബമിത്ത്‌.പി.കെ. ,എം.പി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ബേങ്ക്‌ വൈസ്‌പ്രസി.വാസുമാസ്റ്റര്‍ സ്വാഗതവും , സെക്രട്ടറി സന്തോഷ്‌ കുറുമ്പൊയില്‍ നന്ദിയും പറഞ്ഞു.