ghoshayathra
ഘോഷയാത്ര

വടകര:ഭിന്ന ശേഷി വാരാചരണത്തിന്റെ കോഴിക്കോട് ജില്ലാതല സമാപനം വടകര ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 3ന് വടകര ടൗൺ ഹാളിൽ നടക്കും. ജില്ലയിലെ 15 ബി.ആർ.സികളിൽ നിന്ന് തിരഞ്ഞെടുത്ത 150 ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വിവിധ പരിപാടികൾ അവതരിപ്പിക്കും.വടകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.ഗോപാലൻ മാസ്റ്റർ ചെയർമാനും ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വി.വി.വിനോദ് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ വടകര ടൗണിൽ വിളംബര ഘോഷയാത്ര നടത്തി.എസ്.ജി.എം.എസ്.ബി സ്കൂൾ വിദ്യാർത്ഥികളുടെ ബാന്റ് മേളവുമുണ്ടായിരുന്നു. വി.ഗോപാലൻ മാസ്റ്റർ, കൗൺസിലർ പ്രേമകുമാരി, ബി.പി.ഒ വി വി.വിനോദ്, കെ.എം.സുരേഷ് ബാബു,ഷൈജു,ടി, ശിജി വട്ടക്കണ്ടി, ടി.വി.ജലീൽ, സുനീത് ബക്കർ എന്നിവർ നേതൃത്വം നൽകി.