നാദാപുരം; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് അഭിവാദ്യം
അർപ്പിച്ചു കൊണ്ട് ഷാർജാ കെ.എം.സി.സി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ഗാനോപഹാരം പുറത്തിറങ്ങി. നാലു ഗാനങ്ങൾ അടങ്ങിയ സി.ഡി യുടെ പ്രകാശനം കല്ലാച്ചി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.പി സൂപ്പി സി.ഡി ഏറ്റുവാങ്ങി. നിയോജക മണ്ഡലം പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി, യൂത്ത് ലീഗ് ഭാരവാഹികളായ കെ.എം സമീർ, സി.കെ നാസർ എന്നിവർ സംസാരിച്ചു. മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്‌റഫ് രചനയും സംവിധാനവും നിർവഹിച്ച ഗാനങ്ങൾ പ്രശസ്ത ഗായകരായ ഫിറോസ് നാദാപുരം, ഇഖ്ബാൽ നരിപ്പറ്റ, അർശിന എന്നിവരാണ് ആലപിച്ചത്. ഷാർജാ കെഎംസിസി മണ്ഡലം ഭാരവാഹികളായ
ടി.കെ അബ്ബാസ്, ഹാരിസ് കയ്യാല, ഹാരിസ് കോമത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഗാനോപഹാരം പുറത്തിറക്കിയത്.