സുൽത്താൻബത്തേരി: ബത്തേരി തിരുനെല്ലിയിൽ വച്ച് കോഴിക്കോട് സ്വദേശിയുടെ ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ അമ്പലവയൽ വികാസ് കോളനിയിലെ താന്നിക്കൽ അബ്ദുൾ ആബിദ് (25) നെ ബത്തേരി എസ്‌ഐ അജീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ഈ മാസം 9നാണ് ബൈക്കും മൊബൈലും മോഷണം പോയത്. പൊലീസ് അന്വേഷണത്തിൽ മൊബൈൽ തിരൂരിൽ വിൽപ്പന നടത്തിയതായി കണ്ടെത്തി. മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആബിദിനെതിരെ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ ആറോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ ബത്തേരി എ എസ് ഐ റസാഖ്, എസ് സി പി ഒ മാത്യു, സി പി ഒ പ്രവീൺ എന്നിവരാണുണ്ടായിരുന്നത്.