പേരാമ്പ്ര: ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളിലെ മുപ്പതോളം പെൺകുട്ടികൾ കാൻസർ രോഗം മൂലം മുടി നഷ്ടപ്പെട്ട രോഗികൾക്ക് തലമുടി ദാനം ചെയ്തു .കോഴിക്കോട് റൂറൽ പൊലീസ് സൂപ്രണ്ട് ജി.ജയദേവ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.മാത്യു ചെറുവേലിൽ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം ഡി.വൈ.എസ്.പി ഇ.സുനിൽ, പഞ്ചായത്തു മെമ്പർ ലൈസ ജോർജ്, യു.പി.സ്‌കൂൾ പ്രധാനാദ്ധ്യാപകൻ കെ.എ അബ്രാഹം, കെ.എസ്.സ്റ്റീഫൻ, ജോബി എടച്ചേരി, സീന സിനോജ്, സജി ജോസഫ്, വി.കെ.ഷാന്റി എന്നിവർ പ്രസംഗിച്ചു. പെരുവണ്ണാമൂഴി പ്രിൻസിപ്പൽ എസ്.ഐ കെ.കെ. രാജേഷ് കുമാർ, എസ്.ഐ കെ.അബ്ദുള്ള എന്നിവർ സന്നിഹിതരായി. മുൻ വർഷം ചെമ്പനോട സ്‌കൂളിൽ നിന്നു 17 വിദ്യാർത്ഥിനികൾ തലമുടി ദാനം ചെയ്തിരുന്നു.