പേരാമ്പ്ര:ബി.ആർ.സി.യുടെ അഭിമുഖ്യത്തിൽ വാളൂർ ജി.യു.പി സ്‌കൂൾ വിദ്യാത്ഥി കോഴിക്കര അർജ്ജുനിന്റെ വീട്ടിൽ സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചു. സെറിബ്രൾ പാഴ്‌സി പിടിപ്പെട്ട് 13 വർഷമായി ചികിത്സയിലാണ് അർജ്ജുൻ. സ്‌നേഹാദരം ചടങ്ങിന്റെ ഉദ്ഘാടനം നൊച്ചാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി നിർവ്വഹിച്ചു. അർജുനിന്റെ വീട്ടിലേക്ക് റോഡ് സൗകര്യം ഒരുക്കുന്നതുൾപ്പെടെയുള്ള സഹായങ്ങൾ വൈസ് പ്രസിഡന്റ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെടിബി കല്പത്തൂർ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബി.ആർ.സി അദ്ധ്യാപകരും പഞ്ചായത്ത് ജനപ്രതിനിധികളും വാളൂർ ഗവർമെന്റ് യു.പി സ്‌കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു. ബി.ആർ.സിയുടെ ഉപഹാരം മേഴ്‌സി മാത്യു അർജ്ജുന് സമ്മാനിച്ചു. മേനിക്കണ്ടി അബ്ദുല്ല, വി.പി. കുഞ്ഞബ്ദുല്ല, പി. രാമചന്ദ്രൻ, സിൽജ, കെ.പി. ബിജിലേഷ്, വി.എം. നയന എന്നിവർ സംബന്ധിച്ചു. സുരേന്ദ്രൻ പുത്തഞ്ചേരി സ്വാഗതവും ആതിര നന്ദിയും പറഞ്ഞു.