പേരാമ്പ്ര : നവീകരിച്ച് ഉദ്ഘാടനം കഴിഞ്ഞ ചക്കിട്ടപാറ കൃഷിഭവൻ ഓഫീസ് പഴയ കെട്ടിടത്തിൽ തന്നെ പ്രവർത്തിപ്പിക്കുന്ന നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ധർണ്ണ നടത്തി. ഓഫീസ് എത്രയും
പെട്ടെന്ന് തുറന്ന്പ്രവർത്തിപ്പിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് യു.ഡി.എഫിന്റെ ജനപ്രതിനിധികളെയും നേതാക്കളെയും അവഗണിച്ചതിൽ ധർണ്ണ പ്രതിഷേധം രേഖപെടുത്തി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിതേഷ് മുതുകാട് ധർണ്ണ ഉദ്ഘാടനം ചെയ്തു. രാജേഷ് തറവട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിൽ രാജ്, ഗിരീഷ് കോമച്ചംകണ്ടി, ബാബു കൂനംതടം, തോമസ് ആനത്താനം, സി. മുഹമ്മദ് ഷെരീഫ്, സത്യൻ എടത്തിൽ, ഷിനോജ് വീട്ടിയുള്ള പറമ്പിൽ, സുഭാഷ് തോമസ്, ജയ്ൻ ജോൺ, മിനി, സബിത എന്നിവർ പ്രസംഗിച്ചു.