കുറ്റ്യാടി : സ്‌ക്കൂൾ ലൈബ്രറിയിലെക്ക് പുസ്തകം ശേഖരിക്കുന്നതിനായ് ദേവർ കോവിൽ വെസ്റ്റ് എൽ.പി സ്‌ക്കൂൾ വിദ്യാർത്ഥികൾ വേറിട്ടതും മാതൃകാപരവുമായ വായനാ വസന്തം തീർക്കുന്നു. പുസ്തക ശേഖരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളോടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പുസ്തകോത്സവവും അനുബന്ധ പരിപാടികളും നടക്കും. നിരവധി പുസ്തക പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കെടുക്കും. 29, 30 ഡിസംബർ ഒന്ന് തിയ്യതികളിൽ സ്‌ക്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഒാഡിറ്റോറിയത്തിലാണ് പുസ്തകോത്സവം നടക്കുക. ഇന്ന് രാവിലെ പത്തിന് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പി.കെ ജീവൻ നവാസ് പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ പൊതുജനങ്ങളിൽ നിന്ന് സ്‌ക്കൂൾ മുൻപ്രധാനദ്ധ്യാപകൻ പി.പി നാരായണൻ പുസ്തകങ്ങൾ സ്വീകരിക്കും. നാളെ കുട്ടികൾക്കൊപ്പം പരിപാടിയിൽ എഴുത്തുകാരിയ കണ്ണൻ കരിങ്ങാട് ,ചന്ദ്രൻ പൂക്കാട് എന്നിവരും ബോധവത്ക്കരണ ക്ലാസ്സും കുറ്റ്യാടി എം.ഐ.യുപി സ്‌ക്കൂൾ വിദ്യാർത്ഥിളുടെ കഥയാട്ടം ദ്യശ്യാവിഷ്‌കാരവും നടക്കും. സമാപന സമ്മേളന ത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും വിദ്യാഭ്യാസ സാംസ്‌ക്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.