kunnamangalam-news
പി.ടി.എ. റഹീം എം.എൽ.എ രാജിവെക്കണമെണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ച് കെ.പി.സി സി ജനറൽ സെക്രട്ടറിഎൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു.


കുന്ദമംഗലം: പി.ടി.എ. റഹീം എം.എൽ.എ യുടെപേരിലുള്ളആരോപണങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കണ മെന്നുംനിയമസഭാംഗത്വം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കുന്ദമംഗലം, പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി. കുന്ദമംഗലം ഐ.ഐ.എം ഗേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് എം.എൽ എ ഓഫീസിനടുത്ത് പോലീസ് തടഞ്ഞു. കെ.പി.സി സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം പി കേളുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വിനോദ് പടനിലം, ചോലക്കൽ രാജേന്ദ്രൻ, ദിനേശ് പെരുമണ്ണ, എടക്കുനി അബ്ദുറഹിമാൻ , പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എ ഷിയാലി, കുന്ദമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബാബു നെല്ലൂളി എന്നിവർ പ്രസംഗിച്ചു.