വടകര: മടപ്പള്ളി ജി വി എച്ച് എസ് എസ്,ജി ജി എച്ച് എസ് എസ് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി കളിലെ വിദ്യാർത്ഥികൾക്കായി 'മാപ്പിൾ' പദ്ധതി നടപ്പിലാക്കി .ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ്, കലാ-കായിക രംഗo തുടങ്ങിയ മേഖലകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പിലാക്കുകയും ലക്ഷ്യമാണ്.ആനി റിബു ജോഷിയുടെ നേതൃത്വത്തിലുള്ള വൈറ്റ് ബാന്റ് എന്ന സംഘടനയുടെ സേവനം ലഭ്യമാക്കുന്നുണ്ട് പ്രഥമ പരിപാടി കഴിഞ്ഞ ദിവസം വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ നടന്നു.മൂവായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. യു എൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ, മീഡിയാസിറ്റി ചെയർമാൻ ഡോ: മുഹമ്മദ്ഖാൻ, കെ നിഷ, കെ പി പ്രഭാകരൻ, കെ പി ധനേഷ് എന്നിവർ സംബന്ധിച്ചു.