joseph

കോഴിക്കോട്:ഗുണ്ടൽപേട്ട്, ബേഗൂർലിറ്റിൽ ഫ്‌ളവർസ്‌കൂളിന്റെ മാനേജരും മാണ്ഡ്യരൂപതയുടെ പാസ്റ്ററൽ കൗൺസിൽ മെമ്പറും വിൻസൻഡിപോൾ സാമൂഹ്യസേവന സംഘടനയുടെ ഉപദേഷ്ടാവുമായിരുന്ന ഫാ.ജോസഫ് മറ്റം(77) ഹൃദയാഘാതം മൂലം നിര്യാതനായി. കോട്ടയം മരങ്ങാട്ട് പള്ളിയിൽ ജോസഫ്-മേരി ദമ്പതികളുടെ മകനായി 1941നവംബർ 8ന് ജനിച്ചു. 1968 ൽ കോട്ടയം സെന്റ്‌ ജോസഫ്‌സ് പ്രൊവിൻസിൽ സി എം ഐ സഭാംഗമായി പൗരോഹിത്യം സ്വീകരിച്ചശേഷം1969 ൽ കോഴിക്കോട്‌ സെന്റ്‌ തോമസ് പ്രൊവിൻസിൽ സേവനം ആരംഭിച്ചു. 1973 ൽ ദീപികയുടെ അസിസ്റ്റന്റ് മാനേജരായും അമലാപുരി ഇടവക വികാരിയായും നിയമിക്കപ്പെട്ടു.

കോഴിക്കോട് അമലാപുരി പള്ളിയിൽ ഇന്ന് രാവിലെ 8 മുതൽ 9 വരെ പൊതുദർശനത്തിന് വെച്ചശേഷം 10 മണിയ്ക്ക്‌ ദേവഗിരി ആശ്രമത്തിൽ മൃതദേഹംഎത്തിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ദേവഗിരി ആശ്രമ ദേവാലയത്തിൽ സംസ്‌കാരച്ചടങ്ങ് ആരംഭിക്കും.