കോഴിക്കോട്:മാതൃത്വത്തിന്റെ നേർ മുഖം കാണാം 'ചകോര' ത്തിൽ .ഉള്ള്യേരിയിലെ ആലോക്കണ്ടി മാധവിയമ്മ72-ാം വയസിൽ തന്റെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ ചാരിതാർത്ഥ്യത്തിൽ.
ഒരമ്മയുടെ ലാളിത്യത്തിൽ നിന്നും പിറവിയെടുത്ത 300 ൽപ്പരം കവിതകളിൽ നിന്നും തിരഞ്ഞെടുത്ത 33 കവിതകളാണ് 'ചകോര'മെന്ന പേരിൽ വിജിൽ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ കവിതാ സമാഹാരം.കവിയും ഗാനരചയിതാവുമായ പി.കെ ഗോപി പ്രകാശനം നിർവഹിച്ചു.
പാലേരിക്കടുത്ത കന്നാട്ടിയിലെ പുതിയ പറമ്പിൽ ആണ്ടി നായരുടെയും കല്യാണിയമ്മയുടെയും ഒമ്പത് മക്കളിൽ നാലാമത്തെആളായി 1946ൽ ജനിച്ച മാധവിയമ്മ വടക്കുംപാട് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസായി. തുടർപഠനത്തിന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അന്നത്തെ കാലത്ത് സ്ത്രീകൾക്ക് ഇത്രയൊക്കെ പഠനം മതിയെന്ന സമൂഹത്തിന്റെ അലിഖിത നിയമത്തിൽപ്പെട്ട് കുടുംബിനിയായി മാറി. ഉള്ള്യേരി പബ്ലിക് ലൈബ്രറിയിൽ ചെറുപ്പം മുതലം മെമ്പറായിരുന്നു. സർവേ വിഭാഗത്തിൽ സർവേയറായിരുന്ന പരേതനായ ആലോക്കണ്ടി മാധവൻ നായരുടെ ഭാര്യയാണ് .അഞ്ച് മക്കളുണ്ട്.