ഒന്നര കോടിയുടെ നഷ്ടം
കോഴിക്കോട്: ജില്ലയിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ വലിയങ്ങാടി എലികൾ കൈയേറുന്നു. വർഷം തോറും ഒന്നര കോടിയുടെ നഷ്ടം. കടകളുടെ അടിത്തറയിൽ വലിയ മാളങ്ങളാണ് .അടിത്തറ ഇളകുമ്പോൾ കടകളുടെ ബലക്ഷയത്തിന് കാരണമാകുന്നു. എത്ര തവണ അടച്ചു കഴിഞ്ഞാലും വീണ്ടും മാളങ്ങൾ പ്രത്യക്ഷപ്പെടും. എലികൾ വെട്ടി നശിപ്പിക്കുന്ന ചാക്കുകളിലെ ധാന്യം പിന്നീട് ഉപയോഗിക്കാൻ കഴിയില്ല.440 കടകളുള്ള വലിയങ്ങാടിയിൽഎലിമൂലമുള്ള നഷ്ടം വർഷം ഒന്നരകോടി.
ഭക്ഷ്യധാന്യ കടകളിൽ വർഷത്തിൽ ഒരു പ്രാവശ്യം കോർപ്പറേഷനിൽ നിന്ന് എലിവിഷംനൽകുന്നുണ്ട്. എന്നാൽ അത് വേണ്ടവിധത്തിൽ ഏൽക്കാറില്ല. ഏറ്റാൽ തന്നെചത്ത് ചീഞ്ഞളിഞ്ഞ് പിന്നീട് രോഗം പരത്തുന്ന അവസ്ഥയാകും.
ഫാമിലി കൂടുകൾ വേണം
എലികളെ കൂട്ടത്തോടെ നശിപ്പിക്കുന്ന കർമപദ്ധതി ആവിഷ്കരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറാകണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. ഇതിനായിഏകദേശം 5,10 എലികളെ പിടിക്കാവുന്ന ഫാമിലി കൂടുകൾ തയ്യാറാക്കി നൽകണം.കൂടുകൾ വഴി പിടിക്കുന്ന എലികളെ വെയിലത്ത് വെച്ച് നശിപ്പിക്കാം. ഇങ്ങനെ നശിക്കുന്ന എലികളെ ഡപ്പ കളിൽ ശേഖരിച്ച് വൈകീട്ട് തന്നെ കോർപ്പറേഷൻ ജീവനക്കാർ സംസ്കരിക്കണം. ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും തുടർച്ചയായി രണ്ട് മാസക്കാലം കാര്യക്ഷമമായി പ്രാവർത്തികമാക്കുകയാണെങ്കിൽ ഒരു പരിധി വരെ എലികളെ നശിപ്പിക്കാൻ കഴിയും.
എലിശല്യം ഇപ്പോൾ പതിൻമടങ്ങ് വർദ്ധിക്കുന്നുണ്ട്.
എലികളെ പിടിക്കുകയല്ലാതെ മറ്റ് യാതൊരു വിധ മാർഗങ്ങളും ഇല്ല. ധാന്യങ്ങൾ നിറയ്ക്കുന്ന ചാക്കുകൾ എല്ലാം തന്നെ എലികൾ വെട്ടി നശിപ്പിക്കുന്നു. ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
ജോസഫ് വലപ്പാട്ട്
വ്യപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി